ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ബോളീവുഡ് സൂപ്പർ താരം സഞ്ജയ് ദത്തിന്റെ ദുബായിലെ ഫ്ലാറ്റ് സന്ദർശിച്ചു മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ.
ആഘോഷങ്ങളില്‍ പങ്കെടുത്ത താരം സഞ്ജയ്യുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ നേരം ചിലവിട്ടു. സഞ്ജയ്ക്കും കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്നെയാണ് പങ്കു വെച്ചത്.
ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച സഞ്ജയ്ക്ക് ആശംസകള്‍ നേരുന്ന ചിത്രങ്ങള്‍ മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുത്തു. സഞ്ജയ്യുടെ ഭാര്യ മാന്യത ദത്തും ഒപ്പമുണ്ടായിരുന്നു.
മോഹന്‍ലാല്‍ ഹിന്ദി ഗാനം ആലപിക്കുന്ന വീഡിയോ താരത്തിനൊപ്പം കേള്‍ക്കുന്ന സഞ്ജയ്യുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആകുന്നുണ്ട്. താരത്തിന്റെ ഫാന്‍ പേജിലാണ് ഈ വീഡിയോ വന്നിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് താന്‍ ക്യാന്‍സര്‍ ബാധിതനാണ് എന്ന കാര്യം സഞ്ജയ് വ്യക്തമാക്കിയത്.
മുംബൈ കോകിലാബെന്‍ ആശുപത്രിയില്‍ ചികിത്സ തേടിയ സഞ്ജയ് താന്‍ ക്യാന്‍സര്‍ രോഗ വിമുക്തനായ കാര്യം അടുത്തിടെ പങ്കുവെച്ചിരുന്നു. ദൃശ്യം 2 ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് മോഹന്‍ലാല്‍ ദുബായില്‍ എത്തിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക