കണ്ണൂർ :ജില്ലയില്‍ തിങ്കളാഴ്ച ലഭിച്ചത് 1914 നാമനിര്‍ദ്ദേശ പത്രികകള്‍. ജില്ലാ പഞ്ചായത്തില്‍ 36 ഉം കോര്‍പ്പറേഷനില്‍ 28ഉം നഗരസഭകളില്‍ 448ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 83 ഉം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 1319 നാമനിര്‍ദ്ദേശ പത്രികകളുമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി ഒന്‍പത് പത്രികകള്‍ ലഭിച്ചിരുന്നു. ഇതോടെ ഇതിനകം ലഭിച്ച പത്രികകളുടെ എണ്ണം 1923 ആയി.
രാജ്യത്ത് കോവാക്സിന് മൂന്നാംഘട്ട പരീക്ഷണം തുടങ്ങി
ഇരിട്ടി ബ്ലോക്കില്‍ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ചത് 229 നാമനിര്‍ദ്ദേശ പത്രികകള്‍. ആറളം ഗ്രാമപഞ്ചായത്ത് -44 അയ്യങ്കുന്ന്- 2, കീഴല്ലൂര്‍- 51, തില്ലങ്കേരി- 43, കൂടാളി- 57, പായം ഗ്രാമപഞ്ചായത്ത്-32.
പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒരു നാമ നിര്‍ദ്ദേശ പത്രികയാണ് ലഭിച്ചത്. പേരാവൂര്‍ ബ്ലോക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 162 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചു- കണിച്ചാര്‍-22, കേളകം-37, കൊട്ടിയൂര്‍-17, മുഴക്കുന്ന്-46, കോളയാട്- 27, പേരാവൂര്‍-13.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലേക്ക് ആകെ ലഭിച്ചത് 20 നാമനിര്‍ദേശപത്രികകള്‍ ആണ്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ചത് 44 പത്രികകള്‍- വേങ്ങാട്- 10, എരഞ്ഞോളി -30, ന്യൂ മാഹി-4.
പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ 108 പത്രികകള്‍ ലഭിച്ചു-ചൊക്ലി -20, പന്ന്യന്നൂര്‍ -22, മൊകേരി -26, കതിരൂര്‍- 40.
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ 75 പത്രികകള്‍ ലഭിച്ചു. ചിറക്കല്‍- 22, അഴീക്കോട്- 30, പാപ്പിനിശ്ശേരി – 23.
കല്യാശേരി ബ്ലോക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ 100 പത്രികള്‍ ലഭിച്ചു. ചെറുതാഴം-22, മാട്ടൂല്‍-17, കണ്ണപുരം-27, കല്യാശേരി- 9, നാറാത്ത്- 25.
പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ലഭിച്ചത് 40 നാമനിര്‍ദ്ദേശ പത്രികകള്‍. ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളില്‍ 83 പത്രികകള്‍ ലഭിച്ചു. കരിവെള്ളൂര്‍ – പെരളം – 27, എരമം – കുറ്റൂര്‍ – 24, കാങ്കോല്‍ ആലപ്പടമ്പ – 8.
കൂത്തുപറമ്പ് ബ്ലോക്കിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 55 നാമനിര്‍ദേശങ്ങളാണ് ലഭിച്ചത്. മാങ്ങാട്ടിടം- ഒന്ന്, കുന്നോത്ത്പറമ്പ്- 26, തൃപ്പങ്ങോട്ടൂര്‍- 18,ചിറ്റാരിപറമ്പ്- 10.
ഇരിക്കൂര്‍ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലായി 237 നാമനിര്‍ദേശ പത്രിക ലഭിച്ചു. എരുവേശ്ശി – 32, മലപ്പട്ടം – 36, പയ്യാവൂര്‍ -38, മയ്യില്‍-34, പടിയൂര്‍ കല്യാട് – 44, ഉളിക്കല്‍-21, കുറ്റിയാട്ടൂര്‍- 32.
എടക്കാട് ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളില്‍ ആകെ 81 പത്രികകള്‍ ലഭിച്ചു. കൊളച്ചേരി- 27, മുണ്ടേരി- 8, കടമ്പൂര്- 11, പെരളശ്ശേരി -35.
പ്രതികരിക്കാൻ ഇവിടെ എഴുതുക