മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു കൊലപാതക വാര്‍ത്ത കൂടി യുപിയില്‍ നിന്ന് പുറത്തുവരുന്നു. കാൺപൂരിൽ 6 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ പൊലീസ് പിടികൂടി.
കൊലപാതകത്തിന്റെ കാരണം ഏറെഞെട്ടിക്കുന്നതാണ്. കുട്ടികൾ ഉണ്ടാകുന്നതിനു പെൺകുട്ടിയെ കൊന്നു കരൾ തിന്നുക എന്ന ലക്ഷ്യത്തോടെ ആണ് പീഡനവും കൊലയും എന്ന് പൊലീസ് പറഞ്ഞു.20 വര്‍ഷം മുമ്പ് കല്യാണം കഴിഞ്ഞ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്ന് കുഞ്ഞുങ്ങള്‍ ഉണ്ടാവാന്‍ പെണ്‍കുട്ടിയെ കൊന്ന് കരള്‍ തിന്നണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവരുടെ സഹോദരന് ഇത്തരത്തിലൊരു ക്രൂരകൃത്യത്തിന് മുതിര്‍ന്നത്.
പെണ്‍കുട്ടിയുടെ വയര്‍ കീറിയ നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ കുടുംബത്തിന് യു പി സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക