ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരക്ക് ഇന്ന് 36ാം പിറന്നാള്‍. തന്റെ പ്രണയത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് വിഗ്നേശ് ശിവന്. ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചാണ് വിഗ്നേശ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
”ജന്മദിനാശംസകള് തങ്കമേ… എപ്പോഴും പ്രചോദനം നിറഞ്ഞവളും അര്‍പ്പണബോധമുള്ളവളും ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയായിരിക്കുക, ഉയരങ്ങളിലേക്ക് പറക്കുക സന്തോഷവും സ്ഥിരമായ വിജയവും നല്കി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ! ധാരാളം നല്ല കാര്യങ്ങളും അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ മറ്റൊരു വര്‍ഷത്തേക്ക്” എന്നാണ് വിഗ്നേശ് ശിവന് കുറിച്ചിരിക്കുന്നത്.
https://www.instagram.com/p/CHtFrcjB2Hc/?utm_source=ig_embed
പ്രതികരിക്കാൻ ഇവിടെ എഴുതുക