ഇന്ത്യയില്‍ പുതിയ മോഡലുകള്‍ പരിചയപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ജര്‍മ്മന്‍ കാര്‍ നിർമാതാക്കളായ ഫോക്സ്വാഗൺ. മിഡ് സെെസ് എസ്യൂവി സെഗ്മെന്റിലേക്കാണ് ഫോക്സ്വാഗൺ പുതിയ ടെെഗണിനെ അവതരിപ്പിക്കുന്നത്. കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍ തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് ടെെഗണ് മത്സരത്തിന് ഇറങ്ങുന്നത്.കഴിഞ്ഞ ദിവസം വാഹനത്തിന്റെ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിരുന്നു. ഡിസൈൻ, പ്ലാറ്റ്ഫോം, എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
MQB A0 പ്ലാറ്റ്ഫോമിൽ അധിഷ്ഠിതമായ ഫോക്സ്വാഗൺ ടൈഗണിന് എസ്യുവിയ്ക്ക് ടി-ക്രോസിന് സമാനമായ ഡിസൈനാണ് . ക്രോം ഗ്രില്ല് , ഫോഗ് ലാമ്പ് പ്രദേശത്തിന് ചുറ്റിനും ഒരു ക്രോം സ്ട്രിപ്പ് ഉണ്ട്. സ്കിഡ് പ്ലേറ്റ് ടൈഗണിന് വളരെ മസ്ക്കുലര്‍ രൂപം നല്കുന്നു. വശങ്ങളില് വീൽ ആർച്ചുകൾ. മെഷീൻ കട്ട് അലോയ് വീലുകളും ബ്ലാക്ക് ഔട്ട് റൂഫും മനോഹരമാക്കുന്നു. യൂണിക് ഡിസൈനാണ് ടെയിൽ ലാമ്പുകള്ക. ബൂട്ടിലുടനീളം പ്രവർത്തിക്കുന്ന എൽഇഡി യൂണിറ്റാണ് ഇത്.
പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഇലക്ട്രിക് സൺറൂഫ്, മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവ അകത്തളം ആഡംബരമാക്കുന്നു. വില വിവരങ്ങള്‍ കമ്പനി പ്രഖ്യപിച്ചിട്ടില്ല. 2021 ആദ്യം തന്നെ ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക