പ്രായവ്യത്യാസമില്ലാതെ നമ്മളെല്ലാം കണ്ടു ചിരിച്ച് വന്നതാണ് ടോമിന്റേയും ജെറിയുടെയും കുസൃതിത്തരങ്ങൾ. കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും കയ്യിലെടുക്കാൻ ഈ കാർട്ടൂൺ കഥാപാത്രങ്ങൾക്കായിട്ടുണ്ട്. ഇപ്പോഴിതാ ടോമും ജെറിയും വീണ്ടും എത്തുകയാണ്. ഇത്തവണ എത്തുന്നത് ബിഗ്സ്ക്രീൻ താരങ്ങളായാണ് എന്ന പ്രത്യേകത കൂടിയുണ്ട്. മിനിസ്ക്രീനിൽ നിന്ന് ബിഗ്സ്ക്രീനിലേക്കെത്തുമ്പോൾ അതിന്റെതായ മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്.
https://www.youtube.com/watch?v=KW8fGRTFWKc&feature=emb_logo
സിനിമയുടെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഇതാദ്യമായല്ല ടോമും ജെറിയും സിനിമയിൽ അവതരിപ്പിക്കപ്പെടുന്നത്. 13 സിനിമകൾ ഇതിനുമുൻപ് ഈ കഥാപാത്രങ്ങളെ ആസ്പദമാക്കി ഉണ്ടായിട്ടുണ്ട്. 1992ൽ പുറത്തെത്തിയ ‘ടോം ആൻഡ് ജെറി: ദി മൂവി’യാണ് അവസാന ടോം ആൻഡ് ജെറി ചിത്രം. പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ടിം സ്റ്റോറി ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക