നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ കൃഷ്ണകുമാർ തന്റെ രാഷ്ട്രീയ നിലപാടും വ്യക്തമാക്കിയിട്ടുള്ളതാണ്. ബിജെപി അനുഭാവിയാണ് താനെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എന്‍ഡിഎ അപ്രതീക്ഷിത വിജയം കരസ്ഥമാക്കുമെന്ന് പറയുകയാണ് അദ്ദേഹം.
തിരുവനന്തപുരം വട്ടിയൂര്‍കാവ് വാര്‍ഡ് ഓഫീസ് ഉത്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്ത വിവരം പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇനി എന്‍ഡിഎ മുന്നണി അപ്രതീക്ഷിതമായ വിജയം കരസ്തമാക്കും. നമ്മള് ജയിക്കും നമ്മള് ഭരിക്കുമെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വന്‍ ജനപിന്തുണയാണ് താരത്തിന്റെ സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ക്ക് ലഭിയ്ക്കുന്നത്.
കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്ക് കൊവിഡ്
കുറിപ്പിന്റെ പൂര്‍ണരൂപം, നമ്മള് ജയിക്കും നമ്മള് ഭരിക്കും.. ഇന്ന് തിരുവനന്തപുരം വട്ടിയൂര്‍കാവ് വാര്‍ഡ് ഓഫീസ് ഉത്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസ്ഥാന ട്രെഷറര്‍ ശ്രി J R പദ്മകുമാര്‍ കൗണ്‍സിലര്‍മാരായ ഹരിശങ്കര്‍, ഗിരികുമാര്‍, സ്ഥാനാര്‍ഥി ശ്രീമതി അഖില അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വേദികളിലെ ജനങ്ങളുടെ സഹകരണത്തില്‍ നിന്നും അഭൂത പൂര്‍വമായ പ്രതികരണങ്ങളില്‍ നിന്നും ഒന്നുറപ്പായി അഖിലേന്ത്യാ തലത്തിലെ ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങി. NDA മുന്നണി അപ്രതീക്ഷിതമായ വിജയം കരസ്തമാക്കും. നമ്മള് ജയിക്കും നമ്മള് ഭരിക്കും..ജയ് ഹിന്ദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക