കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഈ വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. എട്ട്, ഒമ്പത്, 10, പ്ലസ് വണ്‍/ബി എ/ബി കോം/ ബി എസ് സി/എം എ/എം കോം/(പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ ഒഴികെ)എം എസ് ഡബ്ല്യു/എം എസ് സി/ബി എഡ്/പ്രൊഫഷണല്‍ കോഴ്സുകളായ എഞ്ചിനീയറിംഗ്/എം ബി ബി എസ്/ബി ഡി എസ്/ഫാം ഡി/ബി എസ് സി നഴ്സിംഗ്/പ്രൊഫഷണല്‍ പി ജി കോഴ്സുകള്‍/പോളിടെക്നിക് ഡിപ്ലോമ/ടി ടി സി/ബി ബി എ/ഡിപ്ലോമ ഇന്‍ നഴ്സിംഗ്/പാരാമെഡിക്കല്‍ കോഴ്സ്/എം സി എ/എം ബി എ/പി ജി ഡി സി എഎഞ്ചിനീയറിംഗ്(ലാറ്ററല്‍ (എന്‍ട്രി) അഗ്രികള്‍ച്ചറല്‍/വെറ്ററിനറി/ഹോമിയോ/ബി ഫാം/ആയുര്‍വേദം/എല്‍ എല്‍ ബി (മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം) ബി ബി എം/ഫിഷറീസ്/ബി സി എ/ബി എല്‍ ഐ എസ് സി/എച്ച് ഡി സി ആന്റ് ബി എം/ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ്/സി എ ഇന്റര്‍മീഡിയറ്റ് എന്നീ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
മുന്‍ അധ്യയന വര്‍ഷങ്ങളില്‍ ഗ്രാന്റ് ലഭിച്ചിട്ടുള്ളവര്‍ ഗ്രാന്റ് പുതുക്കുന്നതിനായി അപേക്ഷ നല്‍കണം. അപേക്ഷകന് ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്കുന്ന സാക്ഷ്യപത്രം, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ മാതൃക വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം സമര്‍പ്പിക്കണം. അപേക്ഷ 2021 ജനുവരി 15 നകം www.labourwelfarefund.in ല്‍ ഓണ്‍ലൈനായി ലഭിക്കണം.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഫാഫിസ് സെയ്ദിന് 10 വർഷം ജയിൽ ശിക്ഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക