ഇന്ത്യയിലുള്ള ആരോഗ്യ പ്രവർത്തകർക്ക് മടങ്ങി വരാൻ സൗദി അറേബ്യ അനുമതി നൽകി. സൗദിയിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇതിനുള്ള അനുമതി നൽകിയത്.
നേരത്തെ ഇന്ത്യയുൾപ്പെടെയുള്ള ചില രാജ്യങ്ങൾ സൗദിയുടെ യാത്ര വിലക്കുള്ള പട്ടികയിലേക്ക് ചേർത്തിരുന്നു. ഇതിൽ നിന്നാണിപ്പോൾ ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇളവ് അനുവദിച്ചത്.
ട്രെയിനിന്റെ എഞ്ചിനില്‍ കയറി സെല്‍ഫി; 14 വയസുകാരന് ഷോക്കേറ്റ് മരിച്ചു
അതേ സമയം, ഇന്ത്യയുമായുള്ള എയർ ബബ്ൾ കരാർ സംബന്ധിച്ച് തീരുമാനം ഉടൻ ഉണ്ടായേക്കും. ഇതു വന്നാൽ മാത്രമാകും സാധാരണക്കാർക്ക് സൗദിയിലേക്ക് മടങ്ങാനാകൂ. കൂടുതൽ വിവരങ്ങൾ സൗദി സമയം രാത്രി 8.30നുള്ള മീഡിയവൺ മിഡ്ഈസ്റ്റ് അവറിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക