ഇന്ത്യൻ ടീം ഇപ്പോൾ ആശങ്കയിലാണ്. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ചാണ് ടീം ഇന്ത്യയുടെ ഇപ്പോഴത്തെ ആശങ്ക. ടെസ്റ്റില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കണോ അതോ നാല് പേസര്‍മാരെ ഇറക്കണോ എന്നതാണ് ആശയകുഴപ്പം സൃഷ്ട്ടിച്ചിരിക്കുന്നത്.
തൈരും മഞ്ഞളും ഉപയോഗിച്ച് ഒരു നാടൻ ബ്ലീച്ച്
ഇതിനിടയിൽ മറ്റൊരു അഭിപ്രായവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഹര്ഭജന് സിംഗ്. ആദ്യ ടെസ്റ്റില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് ഇടമുണ്ടാകില്ലെന്ന് ഹര്ഭജന് സിംഗ് അഭിപ്രായപ്പെട്ടു. 2019ലെ ഏകദിന ലോകകപ്പിന് ശേഷം കാര്യമായ മത്സരങ്ങളൊന്നും കളിക്കാത്ത കുല്‍ദീപിന് ആത്മവിശ്വാസക്കുറവുണ്ടായേക്കാം. കുല്‍ദീപിന്റെ നിലവിലെ ഫോം കണക്കിലെടുത്താല്‍ അഡ്ലെയ്ഡില് നടക്കുന്ന ആദ്യ ടെസ്റ്റില്‍ കുല്‍ദീപിനെ ഇന്ത്യ ടീമിലെടുക്കുമെന്ന് കരുതാനും സാധിക്കില്ല. അഡ്ലെയ്ഡില് നടക്കുന്ന ആദ്യ ടെസ്റ്റ് വിദേശത്തെ ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക