മതത്തിന്റെ പേരിൽ രാഷ്ട്രത്തെ ഭിന്നിപ്പിക്കാൻ ബിജെപി സൃഷ്ടിച്ച പദമാണ് ലവ് ജിഹാദെന്നും പ്രണയത്തിൽ ഇതിനു സ്ഥാനമില്ലെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് ഗെഹ്ലോട്ടിന്റെ പ്രസ്താവന. ബിജെപിയുടെ സൃഷ്ടിയാണ് ലവ് ജിഹാദ്.
ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും, ബി.ജെ.പി സര്‍ക്കാരുണ്ടാക്കും: കെജ്രിവാള്
രണ്ട് മതങ്ങൾക്കിടയിൽ നടക്കുന്ന വിവാഹങ്ങൾ വ്യക്തിസ്വാതന്ത്ര്യമാണ്. അതിനു തടയിടാൻ എവിടെയും ഒരു നിയമവും ഇല്ല. എന്നാൽ, സ്നേഹത്തിൽ ജിഹാദിന് സ്ഥാനമില്ല. രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതിനും സാമുദായിക സൗഹാർദ്ദത്തെ അസ്വസ്ഥപ്പെടുത്തുന്നതിനുമായി ബിജെപി നിർമിച്ചെടുത്ത പദമാണ് ലവ് ജിഹാദ്. സാമുദായിക ഐക്യം തകർക്കുക, സാമൂഹ്യ സംഘർഷത്തിന് ഇന്ധനം നൽകുക, ഭരണഘടനാപരമായ വ്യവസ്ഥകൾ അവഗണിക്കുക തുടങ്ങിയവയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക