ആരോഗ്യ സംരക്ഷിക്കാൻ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തണം. ഇതിനായി ചില ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. ഇത്തരത്തിൽ തെരഞ്ഞെടുത്ത അഞ്ച് ഭക്ഷണങ്ങൾ ഇതാ
1. നെയ്യ്- നെയ്യിൽ വിറ്റാമിൻ എ, കെ, ഇ, ഒമേഗ -3, ഒമേഗ 9 അവശ്യ ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം അടങ്ങിയതിനാൽ ആരോഗ്യകരമായ കൊഴുപ്പമാണ് നെയ്യിൽ ഉള്ളത്. ക്ഷണത്തിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുന്നത് ചർമ്മത്തെയും മുടിയെയും ആരോഗ്യകരമായി നിലനിർത്തുന്നു. രോഗപ്രതിരോധശേഷി വർധിപ്പിക്കും.
2. നെല്ലിക്ക- നെല്ലിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് വൻകുടലിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു, ശരീരത്തിൽ നിന്ന് അധിക വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു, താരൻ, മറ്റ് ചർമ്മസംരക്ഷണ പ്രശ്നങ്ങൾ എന്നിവയ്ക്കെതിരെ ഫലപ്രദമാണ്.
3. നിലക്കടല- നിലക്കടലയിൽ സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പോഷകങ്ങളും ഇതിൽ ധാരാളമുണ്ട്.
4. ധാന്യങ്ങൾ- ചോളം, ബാർലി തുടങ്ങിയ ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് മികച്ചതാണ്. അവ ചർമ്മത്തിനും, ശരീരഭാരം കുറയ്ക്കുക, ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുക എന്നതിനൊക്കെ സഹായിക്കുന്നു.
5. മഞ്ഞൾ- ഇരുമ്പിന്റെ ഏറ്റവും സമ്പന്നമായ ഭക്ഷണ സ്രോതസ്സുകളിൽ ഒന്നാണ് മഞ്ഞൾ. മഞ്ഞളിലെ ഏറ്റവും സമൃദ്ധവും സജീവവുമായ പോളിഫെനോളാണ് കുർക്കുമിൻ. ആൻറി ഓക്സിഡൻറ്, ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ സവിശേഷതകളും, മുറിവ് ഉണക്കും. ഒപ്പം ദഹനത്തെ സഹായിക്കും.വിശപ്പ് മെച്ചപ്പെടുത്തുന്നതിനും ഭക്ഷണത്തിനു ശേഷമുള്ള പൂർണ്ണതയ്ക്കും കരളിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായികമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക