മോട്ടോർ സൈക്കിൾ ബ്രാൻഡായ കെടിഎം ഏറ്റവും പുതിയ മോഡലായ കെടിഎം 250 അഡ്വഞ്ചർ വിപണിയിൽ അവതരിപ്പിച്ചു. 2,48,256 രൂപയാണ് വാഹനത്തിന്റെ ഡൽഹി എക് ഷോറൂം വില. രാജ്യത്തുടനീളമുള്ള കെടിഎം ഡീലർഷിപ്പുകളിൽ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിൽ അതിവേഗം വളർന്നുവരുന്ന സാഹസിക മോട്ടോർ സൈക്കിൾ വിപണി വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി കെടിഎം 250 അഡ്വഞ്ചർ വിപണിയിലെത്തിക്കുന്നത്.
ഇതിന് മുൻപ് നിരത്തിലെത്തിയ കെടിഎം 390 വിപണിയിൽ വൻ സ്വീകാര്യത നേടിയിരുന്നു. അഡ്വഞ്ചർ ബൈക്കിംഗ് ലോകത്തേക്ക് ആദ്യ ചുവടുവെക്കുന്ന ഉപഭോക്താക്കൾക്ക് കെടിഎം 250 അഡ്വഞ്ചർ മികച്ച പ്രോത്സാഹനമേകും.
ഇതിലൂടെ സാഹസിക മോട്ടോർ സൈക്കിൾ രംഗം കൂടുതൽ വളരുമെന്നും കെടിഎം പ്രതീക്ഷിക്കുന്നു. വാഹനം കൈകാര്യം ചെയ്യുവാനുള്ള എളുപ്പവും, മികച്ച എൻജിൻ കുതിപ്പും, ഭാരക്കുറവും ഈ രംഗത്ത് 250 അഡ്വഞ്ചറിനെ വ്യത്യസ്തമാക്കുന്നു.
അജ്ഞാതമായ ത്വക്ക് രോഗം പടർന്ന് പിടിക്കുന്നു; മുഖത്തും ജനനേന്ദ്രിയത്തിലുമെല്ലാം പാടുകൾ, ചൊറിച്ചിൽ; കൈകളിൽ വലിയ കുമിളകൾ
ബിഎസ് 6എമിഷനോടുകൂടിയ 248സിസി അത്യാധുനിക ഡിഒഎച്ച്സി ഫോർ വാൾവ് സിംഗിൾ സിലിണ്ടർ ലിക്യുഡ് കൂൾഡ് എൻജിനാണ് കെടിഎം 250 അഡ്വഞ്ചറിന്റെ കരുത്ത്.
30 എച്ച്പി (22 കിലോവാട്ട്) പവർ, 24 എൻഎം ടോർക്ക് എന്നിവ ഉയർത്താൻ ഇലക്ട്രോണിക് ഫ്യൂവൽ ഇഞ്ചക്ഷൻ സഹായിക്കുന്നു. സാങ്കേതികമായി നൂതനമായ പവർ അസിസ്റ്റ് സ്ലിപ്പർ ക്ലച്ചാണ് (പിഎഎസ്സി) മറ്റൊരു പ്രധാന പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക