ഒരിക്കൽ കോവിഡ് രോഗം ബാധിച്ച് ഭേദമായവരിൽ അടുത്ത ആറ് മാസത്തേക്ക് വീണ്ടും രോഗം പിടിപെടാൻ സാധ്യത വളരെ കുറവാണെന്ന് പഠന റിപ്പോർട്ട്. ഓക്സ്ഫഡ് സർവ്വകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഏപ്രിൽ മുതൽ നവംബർ വരെയുള്ള 30 ആഴ്ച കാലയളവിലാണ് ആരോഗ്യപ്രവർത്തകരിലാണ് പഠനം നടത്തിയത്.
ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു
ആന്റിബോഡി ഇല്ലാത്ത 11,052 പേരിൽ നടത്തിയ പഠനത്തിൽ 89 പേരിൽ രോഗലക്ഷണങ്ങളോടെ പുതിയ രോഗബാധ കണ്ടെത്തുകയും ആന്റിബോഡിയുള്ള 1,246 പേരിൽ ആർക്കും രോഗലക്ഷണങ്ങളോടെ രോഗബാധ കണ്ടെത്താൻ സാധിക്കാതെ വരികയും ചെയ്തു. യു.കെയിലെ കോവിഡ് പോരാളികളായ ആരോഗ്യ പ്രവർത്തകരിലായിരുന്നു പഠനം.
ആണായി ജനിച്ചു; ഇപ്പോൾ ഗർഭിണി, ഒരു കൗമാരക്കാരൻ ഗർഭിണിയായ കഥ ഇങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക