തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളെല്ലാം അവധി ദിവസങ്ങളിലും പ്രവർത്തിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗം ഓഫീസുകളും വരാണാധികാരികളുടെ ഓഫീസുകളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റെല്ലാ ഓഫീസുകളും തദ്ദേശഭരണ സ്ഥാപനങ്ങളും അവധി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് വളരെ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ലീവ് അനുവദിച്ചു നൽകരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. പോളിംഗ് സാമഗ്രികളുടെ സ്വീകരണവിതരണ കേന്ദ്രങ്ങളും സജ്ജീകരിക്കൽ, നാമനിർദേശ പത്രികളിൻമേലുള്ള തുടർ നടപടികൾ, വോട്ടിംഗ് മെഷീനുകളിലെ കാൻഡിഡേറ്റ് സെറ്റിംഗ് തുടങ്ങിയവയെല്ലാം ഉടനെ പൂർത്തിയാക്കേണ്ടതുണ്ട്.
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഭർത്താവും പാസ്റ്ററും അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക