പനജി: മുംബൈ എഫ്.സിയ്ക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് മുംബൈയെ തോല്‍പ്പിച്ചത്. 47-ാം മിനിറ്റില്‍ മുന്നേറ്റതാരം അപിയയാണ് ടീമിനായി ഗോള്‍ നേടിയത്. പെനാല്‍ട്ടിയിലൂടെയാണ് ഗോള്‍ പിറന്നത്.
കളിയുടെ തുടക്കത്തില്‍ ലഭിച്ച ആധിപത്യം മുംബൈയ്ക്ക് മുതലാക്കാനായില്ല. മുംബൈയുടെ അഹമ്മദ് ജാഹു രണ്ട് ലോങ് റേഞ്ചറുകള്‍ എടുത്തെങ്കിലും അത് ലക്ഷ്യത്തിലെത്തിക്കാനായില്ല.
43-ാം മിനിട്ടില്‍ ഈ സീസണിലെ ആദ്യ റെഡ് കാര്‍ഡ് പിറന്നു. നോര്‍ത്ത് ഈസ്റ്റിന്റെ കമാറയെ വീഴ്ത്തിയതിന് മുംബൈയുടെ അഹമ്മദ് ജാഹുവാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. അപകടകരമായ ഫൗളായിരുന്നു അത്. ഇതോടെ ആദ്യ പകുതിയില്‍ തന്നെ മുംബൈ പത്തുപേരായി ചുരുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക