ഹോസ്പിറ്റല്‍ സ്പെഷ്യല്‍ സര്‍വ്വീസിന് സംസ്ഥാനത്ത് തുടക്കം കുറിച്ച് കെ എസ് ആർ ടി സി . തിരുവനന്തപുരത്ത് നിന്ന് വിവിധ ആശുപത്രികളിലൂടെ സഞ്ചരിച്ച് എറണാകുളം അമൃത ഹോസ്പിറ്റല്‍ വരെയുള്ളതാണ് സ്പെഷ്യല്‍ സര്‍വീസ്.
തിരുവനന്തപുരം സെൻട്രല്‍ ബസ് സ്റ്റേഷനില്‍ നിന്ന് രാവിലെ 5.10 നാണ് ഹോസ്പിറ്റല്‍ സ്പെഷ്യല്‍ സര്‍വ്വീസ് ആരംഭിക്കുക. കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ പാരിപ്പളളി മെഡി: കോളേജ്(6.30) ആലപ്പുഴ മെഡി: കോളേജ്(8.00) ലേക് ഷോര്‍ ഹോസ്പിറ്റല്‍ (9.15) വഴി അമൃത ഹോസ്പിറ്റല്‍ എത്തിച്ചേരുന്ന വിധത്തില്‍ സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസാണ് ക്രമീകരിച്ചിരിക്കുന്നത്. അമൃത ഹോസ്പിറ്റലില്‍ നിന്ന് 2.40ന് തിരിച്ചും സര്‍വ്വീസ് ആരംഭിക്കും.
യാത്രക്കാരുടെ ആവശ്യാനുസരണം കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും സര്‍വീസുകള്‍ ഇതുപോലെ ആരംഭിക്കാൻ കെഎസ്ആര്‍ടിസി തയ്യാറാണെന്ന് സിഎംഡി അറിയിച്ചു. ഇതിന് വേണ്ടിയുളള നിര്‍ദേശങ്ങള്‍ എല്ലാ യൂണിറ്റിലും ഇതിനോടകം നല്‍കിയിട്ടുണ്ടെന്നും സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക