കൊച്ചി: നയതന്ത്ര പരിരക്ഷയോടെ സ്വര്‍ണം കടത്തിയ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. എന്‍ഫോഴ്സ്മെന്റ് കേസില്‍ കാക്കനാട് ജില്ലാ ജയിലില്‍ കസ്റ്റഡിയിലുള്ള ശിവശങ്കറിനെ അവിടെയെത്തിയാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റ് ചെയ്യാന്‍ ഇന്നലെ കോടതി അനുമതി നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് വി. വിവേകാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്കൊപ്പം ഇസക്കുട്ടൻ; ചിത്രം വൈറൽ !
എറണാകുളം സെഷന്‍സ് കോടതിയാണ് ശിവശങ്കറിനെ അറസ്റ്റു ചെയ്യാന്‍ തിങ്കളാഴ്ച അനുമതി നല്‍കിയത്. ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി പങ്കുണ്ടെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കസ്റ്റംസ് പറയുന്നത്.
യു.എ.ഇ. കോണ്‍സുല്‍ ജനറലും അറ്റാഷെയും വിദേശത്തേക്ക് നിരവധി തവണ വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക