ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് കൃഷ്ണ ശങ്കർ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമ ലോകത്ത് സജീവമാണ് താരം. ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് നടൻ. കൃഷ്ണ ശങ്കർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘കുടുക്ക് 2025’ന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്.
‘പ്രണവ് മോഹൻലാൽ സഹസംവിധായകനായത് ബുക്ക് എഴുതാന്‍ പണത്തിനു വേണ്ടി; തുറന്നു പറഞ്ഞ് ജീത്തു
ഇതുവരെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലാണ് പോസ്റ്ററിൽ താരത്തെ കാണാനാകുക. അള്ള് രാമേന്ദ്രന് ശേഷം സംവിധായകൻ ബിലഹരി ഒരുക്കുന്ന ചിത്രം 2025ലെ കഥയാണ് പറയുന്നത്. തികച്ചും വേറിട്ട മേക്കോവറുമായി കൃഷ്ണ ശങ്കർ എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ, സ്വാസിക എന്നിവരും പ്രധാന താരങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
പാർവതി ‘അമ്മ’ വൈസ് പ്രസിഡന്റാവാൻ യോഗ്യതയുള്ള അറിവും വിവേകവുമുളള നടി, അവർ പോയത് വലിയ നഷ്ടം: ബാബുരാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക