സിപിഎം വേദികളിൽ സാന്നിധ്യമാകുന്ന ബംഗാളി നടി ശ്രീലേഖ മിത്ര പാർട്ടി അംഗത്വം സ്വീകരിച്ചേക്കുമെന്ന് അഭ്യൂഹം. ബംഗാളിൽ തിരിച്ചുവരവിന് ഒരുങ്ങുന്ന സിപിഎമ്മിനു നടിയുടെ വരവ് കരുത്താകുമെന്നാണ് വിശ്വാസം.
സ്പുട്നിക് 5 വാക്സീൻ 95% ഫലപ്രദമെന്ന് റഷ്യ; രണ്ടു ഡോസിന് 10 ഡോളറിൽ താഴെ
ഉടനെ പാർട്ടിയിൽ ചേരുമോ എന്ന ചോദ്യത്തിന് നടി നൽകിയ മറുപടി ഇങ്ങനെ:
‘അങ്ങനെയാണോ തോന്നുന്നത്? എന്നാല്‍ അങ്ങനെയാവട്ടെ’. ഇതോടെ ചർച്ചകളും സജീവമായി. താൻ അന്നും ഇന്നും ഉറച്ച ഇടത് അനുഭാവിയാണ്. അക്കാര്യം ഇടതു നേതാക്കൾക്കും വ്യക്തമായി അറിയാം. എന്റെ പിന്തുണയും അവർക്കാണ്– ശ്രീലേഖ പറഞ്ഞു.
ബംഗാളിലെ പ്രമുഖ താരങ്ങളിൽ പലരും തൃണമൂൽ കോൺഗ്രസിലും ബിജെപിയിലും വിശ്വസിക്കുന്നവരാണല്ലോ എന്ന ചോദിച്ചപ്പോൾ, ഒരാൾക്കും ഒരുരാത്രി കൊണ്ട് ചെങ്കൊടി പിടിക്കാൻ കഴിയില്ല, ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെങ്കിൽ വിദ്യാഭ്യാസം വേണം. ഈ പാർട്ടി വിദ്യാസമ്പന്നരുടേതാണെന്നും നടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക