കണ്ണൂർ :പട്ടികജാതി വികസന വകുപ്പും സി ഡിറ്റും സംയുക്തമായി നടപ്പാക്കുന്ന സൈബര്‍ശ്രീ പദ്ധതിയില്‍ പൈത്തണ്‍ പ്രോഗ്രാമിങ്ങ് പരിശീലനത്തിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നാല് മാസത്തെ പരിശീലനത്തിന് പ്രതിമാസം 5000 രൂപ സ്റ്റൈപെന്റ് ലഭിക്കും. എഞ്ചിനീയറിങ്, എം സി എ, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിജയിച്ചവര്‍ക്കും പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം.
താല്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളടക്കം നവംബര്‍ 27 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മണ്ണന്തല അംബേദ്കര്‍ ഭവന്, സൈബര്‍ശ്രീ സി ഡിറ്റില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ 0471 2933944, 9895788334, 9447401523, 9895478273.
ഡല്‍ഹിയില്‍ ബുര്‍ഖ ധരിച്ചെത്തിയ യുവതി പെതുസ്ഥലത്ത് തോക്കെടുത്ത് വെടിയുതിര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക