തുടക്കത്തിൽ കൊറിയോഗ്രഫറായി തിളങ്ങുകയും പിന്നീട് ഷാരൂഖ് ഖാന് ചിത്രം ‘മേം ഹൂം നാ’ യിലൂടെ സംവിധാന രംഗത്തേക്കെത്തുകയും ചെയ്തയാളാണ് ഫറാ ഖാൻ. 2007ല്‍ പുറത്തിറങ്ങിയ ‘ഓം ശാന്തി ഓം’ എന്ന സിനിമയും ഫറാ ഖാനാണ് സംവിധാനം ചെയ്തത്. ഇപ്പോഴിതാ സ്ത്രീകൾക്കായി ഒരു തുറന്ന കത്തെഴുതിയിരിക്കുകയാണ് ഫറാ.
‘ആർക്കും ഒരുരാത്രി കൊണ്ട് ചെങ്കൊടി പിടിക്കാനാവില്ല’; നടി ശ്രീലേഖ മിത്ര സിപിഎമ്മിലേക്കോ?
https://www.instagram.com/p/CH7bwYyAI9h/?utm_source=ig_embed
‘നമ്മുടെ തെരഞ്ഞെടുപ്പുകളാണ് നമ്മളെ നമ്മളാക്കുന്നത്. ഞാനൊരു മകളും ഭാര്യയും അമ്മയുമാണ്. 43ാം വയസിലാണ് ഐവിഎഫിലൂടെ ഞാന്‍ അമ്മയായത്. അതിൽ ഏറെ സന്തോഷവതിയാണ് ഞാൻ. കൊറിയോഗ്രാഫറും ഫിലിം മേക്കറും പ്രൊഡ്യൂസറുമായപ്പോള്‍ എനിക്ക് നിരവധി തെരഞ്ഞെടുപ്പുകള്‍ വേണ്ടിവന്നു. എല്ലാ സമയത്തും ഞാൻ ശരിയാണെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. മറ്റുള്ളവരെന്തു ചിന്തിക്കും എന്ന വിചാരത്താൽ നമ്മുടെ ചിന്തകളും ജീവിതവും മറന്നുപോകരുത്. മൂന്നു മക്കളുടെ അമ്മയാണ് ഞാൻ. സമൂഹം ആഗ്രഹിച്ചപ്പോഴല്ല, എന്റെ തീരുമാനപ്രകാരം അമ്മയായപ്പോൾ സന്തോഷമുണ്ട്. സയന്‍സിന്റെ കണ്ടുപിടുത്തങ്ങള്‍ക്ക് നന്ദി. നമ്മുടെ സന്തോഷം നമ്മുടെ കയ്യിൽ തന്നെയുണ്ട്. ഇതൊരു തുറന്നെഴുത്താണ്, എല്ലാ സ്ത്രീകള്‍ക്കുമായി… സ്ത്രീകളെ ഓര്‍പ്പിക്കാന്‍. ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു, നിങ്ങള്‍ക്ക് വേണ്ടപ്പോഴാണ് അമ്മമാരാവേണ്ടത്… നിങ്ങള്‍ എന്റെ കൂടെയില്ലേ സ്ത്രീകളെ?’ – ഫറാ ഖാൻ കുറിക്കുന്നു.
‘പ്രണവ് മോഹൻലാൽ സഹസംവിധായകനായത് ബുക്ക് എഴുതാന്‍ പണത്തിനു വേണ്ടി; തുറന്നു പറഞ്ഞ് ജീത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക