മൊബൈലില്‍ റെയ്ഞ്ച് കിട്ടാൻ കുന്നിന് മുകളില്‍ കയറിയ മധ്യവയസ്കന് തോട്ടില്‍ വീണ് മരിച്ചു. ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയില്‍ ആയിരുന്നു സംഭവം. ഷാമ കനോലി ഗ്രാമത്തിൽ താമസിക്കുന്ന രാജേന്ദ്ര റാം(51) ആണ് മരിച്ചത്.
ഡൽഹിയില്‍ ജോലി ചെയ്തുവരികയായിരുന്ന രാജേന്ദ്ര റാം കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഗ്രാമത്തിലേക്ക് തിരിച്ചെത്തിയത്. രണ്ട് ദിവസത്തിന് ശേഷം ജോലിസ്ഥലത്തേക്ക് തിരിച്ച് പോകണമായിരുന്നു. ഫോണ്‍ ചെയ്യാനായി സിഗ്നല്‍ നോക്കി കുന്നിന് മുകളിലേക്ക് കയറിയതാണ്. അപ്പോഴാണ് അപകടം സംഭവിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
ഫോണ്‍ ചെയ്യാനായി പുറത്തേക്ക് പോയ രാജേന്ദ്ര റാം ഒരുപാട് നേരമായിട്ടും തിരിച്ചെത്താതായതോടെയാണ് മകനും പരിസരവാസികളും അന്വേഷിച്ച് ഇറങ്ങിയത്. ഗ്രാമവാസികളുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുന്നിന് മുകളിന് 100 മീറ്റര്‍ താഴെയുള്ള തോട്ടില്‍ നിന്നും രാജേന്ദ്ര റാമിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക