ചികിത്സയിലായതിനാല്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണെന്നും ഇഡിയ്ക്ക് മുന്നില്‍ ഹാജരാകാന്‍ സാധിക്കില്ലെന്നും കാണിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അദ്ദേഹം കത്ത് നൽകിയിരുന്നു. സി.എം. രവീന്ദ്രനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്യില്ലെന്ന് നേരത്തെ തന്നെ ഡോക്ടർമാരും അറിയിച്ചിരുന്നു.
ജയിലിൽ വിഡിയോ കോള്‍ ചെയ്യാം; ശിവശങ്കറിന് അനുമതി
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ കത്തിൽ സി.എം. രവീന്ദ്രന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ചേർത്ത് നൽകിയിട്ടുണ്ട്. കോവിഡാനന്തര പരിശോധനയ്ക്കു വേണ്ടിയാണ് അദ്ദേഹം ചികിത്സ തേടിയത്. തുടർ പരിശോധനകൾ ആവശ്യമാണെന്ന് ഡോക്ടർമാരും അറിയിച്ചിട്ടുണ്ട്.
സ്ഥാനാര്‍ഥി ക്വാറന്റീനിലായി, പിന്നെ എന്താചെയ്യാ? പിന്നെ വോട്ടുപിടുത്തം ഓണ്‍ലൈനിൽ ആക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക