കുമരകം പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി മൊബൈലിലാണ്. സ്ഥാനാര്‍ഥി എവിടെയെന്ന് ചോദിച്ചാല്‍ അണികള്‍ വോട്ടര്‍മാരുടെ മുന്നിലേക്ക് മൊബൈല്‍ ഫോണ്‍ നീട്ടും.
സ്ഥാനാര്‍ഥി ആര്‍ഷ ബൈജു ക്വാറന്റീനിലായതോടെയാണ് അണികള്‍ വോട്ടുപിടുത്തം ഓണ്‍ലൈനാക്കിയത്. നീട്ടിപിടിച്ച ഫോണില്‍ സ്ഥാനാര്‍ഥി ലൈവാണ്. വീട് വീടാനന്തരം സ്ഥാനാര്‍ഥിയെ എത്തിക്കേണ്ട ചുമതല അണികള്‍ക്കാണ്.
വോട്ടര്‍മാരെ കണ്ടാല്‍ ബാക്കി കാര്യം സ്ഥാനാര്ഥിയേറ്റു.നാമനിര്‍ദേശ പത്രിക നല്കി പരസ്യ പ്രചരണത്തിന് തയ്യാറെടുക്കവെയാണ് ആര്‍ഷ ക്വാറന്റീനിലായത്.
ജയിലിൽ വിഡിയോ കോള്‍ ചെയ്യാം; ശിവശങ്കറിന് അനുമതി
ഭര്‍ത്താവിനും ഭര്‍ത്താവിന്റെ പിതാവിനും കോവിഡ് സ്ഥിരീകരിച്ചു. വോട്ടുപിടിക്കാനുള്ള വഴിതേടി തലപുകച്ച അണികള്‍ക്ക് മുന്നില്‍ വാട്സപ്പ് രക്ഷകനായി.
കുമരകം പഞ്ചായത്ത് ഇടത് കോട്ടയാണ് പക്ഷെ പതിനാറാം വാര്‍ഡ് അങ്ങനെയല്ല. യുഡിഎഫിനോടാണ് കൂട്ട്. ഇത്തവണ വിമതരുടെ സാന്നിധ്യവുമുണ്ട്.
പ്രചാരണം ഉഷാറാക്കിയാലെ വാര്‍ഡ് പിടിക്കാനാകൂ എന്ന് ഉറപ്പായതോടെ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് അണികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക