ദളപതി വിജയും മക്കൾ സെൽവം വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രത്തെ കുറിച്ചുള്ള വലിയൊരു അഭ്യൂഹത്തിന് അവസാനമായിരിക്കുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു നിരവധി വാർത്തകൾ വന്നത്. ഇക്കാര്യത്തിൽ വ്യക്തത നൽകുകയാണ് മാസ്റ്റര്‍ സിനിമയുടെ നിര്‍മാതാക്കള്‍.
‘പ്രമുഖ ഒ.ടി.ടി സ്ട്രീമിംഗ് പ്ലാറ്റ്ഫോം തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും കോവിഡ് പ്രതിസന്ധിയില്‍ തമിഴ് ഇന്‍ഡസ്ട്രി തകര്‍ന്നിരിക്കുന്ന ഘട്ടത്തില്‍ തിയേറ്റര്‍ റിലീസ് മാത്രമാണ് തങ്ങളുടെ ആലോചനയിലുള്ളതെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. എത്രയും പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ അടുത്തേക്ക് സിനിമ എത്തുമെന്നും തിയേറ്റര്‍ ഉടമകള്‍ തങ്ങളുടെ കൂടെ നില്‍ക്കണമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തുമെന്നായിരുന്നു വാർത്തകൾ.
മഞ്ഞുകാലമെത്തി, പാദങ്ങൾ വിണ്ടു കീറുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക