കോവിഡ് വാക്സിൻ വിതരണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഗുജറാത്തിൽ വാക്സിൻ ശീതീകരണ സംഭരണശാല സ്ഥാപിക്കാമെന്ന ലക്സംബർഗിന്റെ വാഗ്ദാനം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ എല്ലാ മേഖലകളിലും കോവിഡ് വാക്സിൻ വിതരണം നടത്തുന്നതിന് സഹായകമാകുമെന്ന് മുൻകൂർ ധാരണയിലാണ് വാഗ്ദാനം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.
നവംബർ 19ന് നടന്ന ഇന്ത്യ-ലക്സംബർഗ് ആദ്യ ഉച്ചകോടിയിലായിരുന്നു ലക്സംബർഗ് പ്രധാനമന്ത്രി സേവ്യർ ബെറ്റൽ പദ്ധതി നിർദേശം ആദ്യമായി മുന്നോട്ട് വച്ചത്. ബി മെഡിക്കൽ സിസ്റ്റം എന്ന ലക്സംബർഗ് കമ്പനിയാവും പ്ലാന്റ് സ്ഥാപിക്കുക. പൂർണ സജ്ജമായ പ്ലാന്റ് സ്ഥാപിക്കാൻ രണ്ട് വർഷത്തോളം സമയം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടലുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക