താൻ ട്രാൻസ്ജൻഡറാണെന്ന വെളിപ്പെടുത്തലുമായി നടി എലിയറ്റ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടിയുടെ പുതിയ വെളിപ്പെടുത്തൽ. എലെൻ പേജ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന താരം പേരും മാറ്റിയിരുന്നു. താൻ ട്രാൻസ്ജൻഡറാണെന്നും തന്റെ സർവ്വനാമം പുല്ലിംഗമാണെന്നും എലിയറ്റ് പറയുന്നു.
സ്ത്രീകള്‍ കാലില്‍ മിഞ്ചി ഇടുന്നതിന്റെ ചില അറിയാ രഹസ്യങ്ങള്‍
ജീവിതത്തിലെ ഇങ്ങനെയൊരു സ്ഥലത്ത് എത്താൻ കഴിഞ്ഞതിൽ താൻ ഏറെ ഭാഗ്യവതിയാണ്. ഈ യാത്രയിൽ തന്നെ പിന്തുണച്ച മികച്ച വ്യക്തിത്വങ്ങൾക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു എന്നും എലിയറ്റ് പറഞ്ഞു. ഒടുവിൽ, സ്വത്വത്തെ പിന്തുടരാൻ കഴിഞ്ഞതിൽ തനിക്ക് എത്ര സന്തോഷമുണ്ടെന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. ട്രാൻസ് സമൂഹത്തിലെ ഒരുപാട് പേർ തന്നെ സ്വാധീനിച്ചിട്ടുണ്ട്. മാത്രമല്ല, കൂടുതൽ സമത്വ സുന്ദരമായ ഒരു സമൂഹത്തിനു വേണ്ടി തന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്നും എലിയറ്റ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക