ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ഷക സമരം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
അതേസമയം കര്‍ഷക സംഘടനകളുമായി ചൊവ്വാഴ്ച കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ അമിത് ഷാ മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ എന്നിവരുമായാണ് അമിത് ഷാ ചര്‍ച്ച നടത്തുന്നത്.
കിടന്നുകൊണ്ട് ബലൂണ്‍ വീര്‍പ്പിച്ചു കളിച്ചു; ബലൂണ്‍ തൊണ്ടയിൽ കുരുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം
വ്യാഴാഴ്ച കര്‍ഷകര്‍ക്ക് മുന്പില് വെക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാവണമെന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് അമിത് ഷാ യോഗം വിളിച്ചിരിക്കുന്നത്. നേരത്തെ കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്ന് പറഞ്ഞത് അമിത് ഷായായിരുന്നു.
Punjab CM Amarinder Singh scheduled to meet Union Home Minister Amit Shah on Thursday: official sources
— Press Trust of India (@PTI_News) December 2, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക