കണ്ണൂർ :സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര് സി കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറ് മാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. ശനി/ഞായര്‍/പൊതു അവധി ദിവസങ്ങളില്‍ കോണ്ടാക്ട് ക്ലാസുകള്‍ വഴിയാണ് പരിശീലനം. ഇന്റേണ്‍ഷിപ്പും പ്രൊജക്ട് വര്‍ക്കും ഉണ്ടായിരിക്കും. 18 വയസിനുമുകളില്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 20 നകം ലഭിക്കണം. വിലാസം: വിനായക ഫൗണ്ടേഷന്, മാസ്ക്കോട്ട് സ്ക്വയര്‍, എസ് എന്‍ പാര്‍ക്കിനു സമീപം, കണ്ണൂര്‍. വിശദ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഫോണ്‍: 9446060641, 7558059543.
ഫൈസര്‍ ബയോടെക് ലോകത്തെ ആദ്യ അംഗീകൃത വാക്സിന്; ബ്രിട്ടണ് അനുമതി നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക