തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സ്ഥാനാര്‍ഥികള്‍ അവരുടെ ശബ്ദ സന്ദേശം പരസ്യമായി ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍, ബി എസ് എന്‍ എല്‍ എന്നിവയിലൂടെ നല്‍കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് അതത് ഏജന്‍സികളില്‍ ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു. പരസ്യത്തിന്റെ ഉള്ളടക്കം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്കാന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോള്‍ പരസ്യത്തിന്റെ ഉള്ളടക്കം നിയമാനുസൃതമാണെന്ന് സ്ഥാനാര്‍ഥികള്‍ സത്യവാങ്മൂലം നല്‍കണമെന്നും കമ്മീഷന് അറിയിച്ചു.
രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്; പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക