ചെന്നൈ: രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്. ഈ മാസം 31ന് പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നും രജനീകാന്ത് ട്വിറ്ററില്‍ അറിയിച്ചു. പാര്‍ട്ടി ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിക്കും. വാര്‍ത്ത പുറത്തുവരുന്നത് രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ്. ബുധനാഴ്ച, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ചുള്ള തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് അറിയിച്ചിരുന്നു.
തിരുവനന്തപുരം നെടുമങ്ങാട് പനവൂരില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി
‘ജില്ലാ ഭാരവാഹികള്‍ അവരുടെ അഭിപ്രായം അറിയിച്ചുകഴിഞ്ഞു. ഞാന്‍ എന്ത് തീരുമാനമെടുത്താലും അതിനൊപ്പം ഉറച്ചുനില്‍ക്കുമെന്നാണ് അവരുടെ തീരുമാനം. എന്റെ തീരുമാനം എത്രയും വേഗം നിങ്ങളെ അറിയിക്കുന്നതാണ്.’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക