സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന് നടപ്പാക്കി വരുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവരുടെ പെണ്മക്കളുടെ വിവാഹ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായം 65 വയസ്സില്‍ കവിയരുത്. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കൂടരുത്. വായ്പാ തുക ഏഴ് ശതമാനം പലിശ നിരക്കില്‍ മാസത്തവണകളായി അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കണം. രണ്ട് ലക്ഷം രൂപയാണ് വായ്പ അനുവദിക്കുക. വായ്പക്ക് കോര്‍പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നിര്‍ദ്ദേശിക്കുന്ന മറ്റ് അംഗീകൃത രേഖകളോ പ്രമാണങ്ങളോ ഈടായി ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0497 2705036.
പ്രതികരിക്കാൻ ഇവിടെ എഴുതുക