സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് എല്‍.ഡി.എഫിനെ നയിക്കുന്നതെന്ന് വ്യകതമാക്കി പി ബി അംഗം എം എ ബേബിയും കേന്ദ്ര കമ്മിറ്റിയഗം എം വി ഗോവിന്ദനും. എന്നാൽ നേരിട്ട് മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാത്തത് കോവിഡ് സാഹചര്യം കണക്കിലെടുത്താണെന്നും എം എ ബേബി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകളിലും ഫ്ളക്സുകളിലും മറ്റും മുഖ്യമന്ത്രിയുടേയോ നേതാക്കന്മാരുടെയോ ചിത്രങ്ങളുടെ ആവശ്യമില്ലെന്നും എം വി ഗോവിന്ദനും പറഞ്ഞു. \
‘പോസ്റ്ററില്‍ അവിടെ കാണുന്നില്ല, ഇവിടെ കാണുന്നില്ല, നായകത്വമില്ല എന്നൊക്കെ പറയുന്നു. ഇവിടെ വളരെ വ്യക്തമായിട്ട് സര്‍ക്കാരിനെയും എല്‍.ഡി.എഫിനെയും നയിക്കുന്നത് പിണറായി വിജയനെന്ന കരുത്തുള്ള കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയായിരിക്കും,’ ഗോവിന്ദന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക