ഏകദിന ക്രിക്കറ്റില്‍ ഓസ്ട്രേലിയയോട് അടിയറവ് പറഞ്ഞതിന്റെ ക്ഷീണത്തിലാണ് ടീം ഇന്ത്യ. ക്ഷീണം തീര്‍ക്കാന്‍ ടീമിനോടൊപ്പം പുറത്ത് കറങ്ങിനടന്ന് സെല്‍ഫി എടുത്തത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, മായങ്കിന്റെ ഭാര്യ ആഷിത സൂദ് എന്നിവര്‍ക്കൊപ്പമാണ് ഹാര്‍ദ്ദിക് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ലൈക്കുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്.
ഇന്ന് കാന്ബറയില്ആരംഭിക്കുന്ന ആദ്യ ട്വന്റി-20 മത്സരത്തിനായുള്ള മുന്നൊരുക്കത്തിലാണ് ടീം ഇപ്പോള്‍. അവസാന ഏകദിനത്തില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. ഓസിസ് നിരയില്‍ പരിക്കേറ്റ ഡേവിഡ് വാര്‍ണറും ഓള്‍റൗണ്ടര്‍ പാറ്റ് കമ്മിന്‍സും ഇല്ലാത്തത് ഇന്ത്യക്ക് ഗുണം ചെയ്യും. ബോര്‍ഡര്‍ ഗവാസ്കര്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിനായാണ് കമ്മിന്‍സ് അവധിയെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക