തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തിരുവനന്തപുരത്താണ് സംഭവം. കുറ്റിച്ചൽ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പത്മാവതിയുടെ ഭർത്താവ് ഗോപാലനെ പോലീസ് അറസ്റ്റ് ചെയ്തു. പത്മാവതിയെ കൊലപ്പെടുത്തിയ ശേഷം പോലീസിൽ സ്വയം കീഴടങ്ങുകയായിരുന്നു ഗോപാലൻ.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക