ഗുവാഹത്തി: ലോകമാകെ ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ആസാമില്‍ ഹിന്ദുക്കള്‍ ഇത്തരം ആഘോഷമൊന്നും നടത്തേണ്ടെന്ന് ബജ്രംഗ് ദള്‍. ബജ്രംഗ് ദളിന്റെ പിതൃസംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ ജില്ല ജനറല്‍ സെക്രട്ടറി മിഥു നാഥ് ആണ് ആസാമിലെ സില്ഛറില് നടന്ന ഒരു സമ്മേളനത്തില്‍ ഇത്തരത്തില്‍ പരസ്യമായി ഭീഷണി പ്രസംഗം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നത്.
മിഥു നാഥിന്റെ ഭീഷണി ഉണ്ടായത് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയില്‍ ശ്രീരാമകൃഷ്ണ മിഷന്റെ ഭാഗമായ വിവേകാനന്ദ സെന്റര്‍ അടച്ചുപൂട്ടിയതിനെ കുറിച്ച് പ്രസംഗിക്കവെയായിരുന്നു. ഹിന്ദുക്കളെ ക്രിസ്ത്യന്‍ പരിപാടികളിലും ക്രിസ്തുമസ് ആഘോഷങ്ങളിലും പങ്കെടുക്കാന്‍ അനുവദിച്ചുകൂടെന്നും നമ്മുടെ ആരാധനാലയം അടച്ചുപൂട്ടിച്ച ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആരാധനാലയത്തില്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ ഒരു ഹിന്ദുവും പോകില്ലെന്ന് ഞങ്ങള്‍ ഉറപ്പു വരുത്തുമെന്നും പോയാല്‍ ചുട്ടയടി ലഭിക്കുമെന്നും മിഥു നാഥ് പ്രസംഗത്തില്‍ പറയുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക