വിവിധ പാർട്ടികളുടെ ഇലക്ഷൻ പ്രചാരണത്തിന് സിനിമാ താരങ്ങൾ രംഗത്തിറങ്ങുകയെന്നത് സാധാരണമാണ്. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോഴും സ്ഥാനാർത്ഥിയ്ക്കായുള്ള സിനിമാ താരങ്ങളുടെ പ്രചാരണം കാണാനാകും. തിരുവനന്തപുരത്ത് ബിജെപി ഇലക്ഷൻ പ്രചാരണത്തിനായി ഇറങ്ങിയിരിക്കുകയാണ് നടൻ കൃഷ്ണ കുമാർ. ബിജെപിയോടുള്ള തങ്ങളുടെ അനുഭവം നേരത്തെ തന്നെ വെളിപ്പെടുത്തിയവരാണ് കൃഷ്ണ കുമാറും മകളും നടിയുമായ അഹാന കൃഷ്ണ കുമാറും.
തിരുവനന്തപുരം കോർപറേഷനിൽ നിന്നും മാത്രം ബിജെപി 51 സീറ്റ് നേടുമെന്നാണ് നടന്റെ പ്രതികരണം. തനിക്ക് മനസ്സിൽ തോന്നിയതുകൊണ്ടാണ് ബിജെപിയുടെ പ്രചാരണത്തിനായി നേരിട്ട് ഇറങ്ങാൻ തീരുമാനിച്ചത്. തിരുവനന്തപുരത്ത് ഉൾപ്പെടെ ബിജെപിയുടെ വൻമുന്നേറ്റത്തിന് തടയിടാൻ ഇടതും വലതും തമ്മിൽ കൂട്ടുകെട്ടുണ്ടെന്നാണ് ബിജെപി ആരോപണം.
ഭാരത് ബന്ദിന് പിന്തുണയുമായി ഗതാഗത സംഘടനകള്‍, രാജ്യം നിശ്ചലമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക