ഡൽഹിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന് രംഗത്ത്.
പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാതെയാണ് മോദി സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതെന്ന് സ്റ്റാലിൻ വ്യക്തമാക്കി. കര്‍ഷകര്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യുകയാണെന്നും അവര്‍ വിജയികളായി എത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു പാവപ്പെട്ട അമ്മയുടെ മകനായതിനാല്‍ മറ്റ് പാവപ്പെട്ട മക്കളെ (കര്‍ഷകരെ) ഒറ്റിക്കൊടുക്കാന്‍ പാടില്ലായിരുന്നു’ എന്ന് സ്റ്റാലിന് പറഞ്ഞു. ‘മാന്‍ കി ബാത്ത്’ പ്രസംഗത്തില്‍ വാഗ്ദാനം ചെയ്ത ഉല്പന്നങ്ങള്ക്ക് കര്‍ഷകര്‍ക്ക് മിനിമം വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സ്റ്റാലിന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക