കണ്ണൂര്‍ ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഇ.ഡി ജോസഫിനെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനം. പോക്സോ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ചുമതലകളില്‍ നിന്ന് മാറ്റിയത്. ജോസഫിനെതിരേ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു. മൊഴി നൽകാനെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് കേസ്. സി.ഡബ്ല്യു.സി ജില്ലാചെയർമാൻ സ്ഥാനത്തു നിന്നു നീക്കാൻ സർക്കാരിനോട് കമ്മിഷൻ ശുപാർശ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക