ബ്രഹ്മാണ്ഡ ചിത്രങ്ങളൊരുക്കുന്നതിൽ തന്റെ മികവ് തെളിയിച്ച സംവിധായകനാണ് രാജമൗലി. ബാഹുബലിയുടെ വലിയ വിജയത്തിന് ശേഷം രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ആർ.ആർ.ആർ. ജൂനിയർ എൻ.ടി.ആറും, രാം ചരണുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പുതിയ വാർത്ത പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെ ആലിയ ഭട്ട് അവതരിപ്പിക്കുമെന്നാണ് വാർത്ത.
450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ തുടങ്ങി വൻ താരനിരയാണ് ചത്രത്തിൽ അണിനിരക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച ചിത്രീകരണം ഒക്ടോബറിലാണ് പുനരാരംഭിച്ചത്. 2021 ജനുവരി 8ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തിൽ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. പത്ത് ഭാഷകളിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക