ബഹിരാകാശത്ത് സംഭവിക്കുന്ന വിചിത്രമായ പ്രതിഭാസങ്ങള്‍ ഭൂമിയിലിരുന്ന് കാണുക എന്നത് രസകരമായ കാര്യമാണ്. അത്തരമൊരു അവസരം വരികയാണ്. ഗ്രേറ്റ് കണ്‍ജങ്ഷന്‍ അഥവാ ‘മഹാ സയോജനം’, സൗരയൂഥ ഗ്രഹങ്ങളായ വ്യാഴവും ശനിയും ഏറ്റവും അടുത്ത് വരികയും ഒരു ഇരട്ട ഗ്രഹമെന്നോണം ദൃശ്യമാവുകയും ചെയ്യുന്ന പ്രതിഭാസം.
ഏകദേശം 20 വർഷം കൂടുമ്പോഴാണ് ഈ ഗ്രഹങ്ങള്‍ തമ്മില്‍ ഈ രീതിയില്‍ കൂടിക്കാഴ്ച സംഭവിക്കാറുള്ളത്. ഇതിന് മുമ്പ് 2000ലാണ് ഈ പ്രതിഭാസം ഉണ്ടായത്. 20 വർഷത്തിനിപ്പുറം 2020 ഡിസംബര്‍ 21-ന് ഇത് വീണ്ടും സംഭവിക്കാൻ പോകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക