ചൈനയുടെ സഹകരണത്തോട് കൂടി നിർമ്മിച്ച കോവിഡ് വാക്സിന് യുഎഇ അംഗീകാരം നൽകി. ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രോഡക്ടാണ് വാക്സിന് വികസിപ്പിച്ചെടുത്തത്. സീനോഫാമിന്റെ ചൈന നാഷണല്‍ ബയോടെക്ക് ഗ്രൂപ്പിന്റെ ഒരു വിഭാഗമാണ് ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രോഡക്ട്.
കോവിഡ് വാക്സിന് 86% ഫലപ്രാപ്തിയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. മാത്രമല്ല, എല്ലാവർക്കും വാക്സിൻ ഉപയോഗിക്കുന്നതിനായി അനുമതി ഉടൻ നൽകുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക