രാജ്യത്ത് ഒരുകാലത്ത് ഒട്ടേറെ ആരാധകരുണ്ടായിരുന്ന നടിയായിരുന്നു സില്‍ക് സ്മിത. സ്മിതയുടെ ജീവിത കഥ പറയുന്ന ഒരു തമിഴ് സിനിമ വരുന്നുവെന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ ചിത്രത്തില്‍ തെലുങ്ക് താരം അനസൂയ ഭരദ്വാജ് നായികയായെത്തുമെന്നാണ് റിപ്പോര്‍ട്ട്. രാം ചരണിന്റെ രംങ്കാസ്തലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് അനസൂയ.
സില്‍ക് സ്മിതയുടെ ജീവിതം പറയുന്ന ചിത്രം ‘അവള് അപ്പടിതാന്’ കെ.എസ്.മണികണ്ഠനാണ് സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം അനസൂയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് താന്‍ സില്‍ക് സ്മിതയായി എത്തുന്നുവെന്ന സൂചന നല്‍കിയത്.
സില്‍ക്ക് സ്മിതയുടെ ജീവിതം തന്നെയാകും പ്രധാന കഥ. നേരത്തെ സില്‍ക്ക് സ്മിതയുടെ ജീവിത കഥ പ്രചോദനമായി എടുത്ത് വിദ്യാ ബാലൻ നായികയായി ഡേര്‍ട്ടി പിക്ചര്‍ എന്ന ഹിന്ദി സിനിമ ശ്രദ്ധ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക