കോഴിക്കോട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻസ്ഫോടനം. കോഴിക്കോട് നല്ലളത്ത് ആൾതാമസമുള്ള ഷെഡിലുണ്ടായ തീ പിടുത്തതിനിടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഷെഡ് പൂർണമായും കത്തിയിട്ടുണ്ട്. നല്ലളം കിഴുവനപ്പാടം സ്വദേശി കമലയുടെ വീടാണ് കത്തിനശിച്ചത്.
സ്ഫോടനസമയത്ത് വീടിനകത്ത് ആളില്ലാതിരുന്നു എന്നതിനാൽ ആൾനാശം ഒഴിവാക്കാനായി. ഉടൻ തന്നെ ഫയർഫോഴ്സും നാട്ടുകാരും എത്തി തീയനാക്കാനുള്ള ശ്രമങ്ങൾ നടന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക