കണ്ണൂർ :ഹരിത ഇലക്ഷന് 2020 സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ അവതരിപ്പിക്കുന്ന ‘അയാള്‍ ഹരിത ചട്ടം പാലിക്കുകയാണ്’ തെരുവു നാടകത്തിന്റെ ആദ്യ പ്രദര്‍ശനം നാളെ (ഡിസംബര്‍ 11 വെള്ളിയാഴ്ച) കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്‍വശം കാല്‍ടെക്സ് ജംഗ്ഷനില്‍ നടക്കും. എ ഡി എം ഇ പി മേഴ്സി ഉദ്ഘാടനം നിര്‍വ്വഹിക്കും. വിനോദ് കണ്ണാടിപ്പറമ്പാണ് നാടകാവതരണം നടത്തുക. തുടര്‍ന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ തെരുവു നാടകം അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക