സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം വിളിച്ചോതി ഒരു ക്രിസ്മസ് കൂടി വരുന്നു. നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും ക്രിസ്മസ് സമ്മാനങ്ങളും പുല്‍ക്കൂടുമൊക്കെയായി ലോകം ക്രിസ്മസ് ആഘോഷിക്കും . ശാന്തിയുടെയും സമാധാനത്തിന്റെയും സഹനത്തിന്റെയും സന്ദേശം ലോകത്തിന് പകര്‍ന്ന് നല്കിയ യേശു ദേവന്റെ തിരുപിറവിയുടെ ഓർമപ്പെടുത്തലാണ് ഓരോ ക്രിസ്മസും.
ഇപ്പോൾ മനോഹരമായ ഒരു ക്രിസ്തുമസ്ഗാനത്തിന്റെ ഈണമാണ് കാതുകളിലേക്കൊഴുകി എത്തുന്നത്. നിറയെ സമ്മാനങ്ങളുള്ള വലിയ പൊതികളുമായി ആ രാജാക്കൻമാർ എത്തുന്നു. പുല്‍ക്കൂട്ടില്‍ പിറന്ന ലോക നായകനെ കാണാൻ വിശേഷപ്പെട്ട സമ്മാനപ്പൊതികളുമായെത്തിയ രാജാക്കാന്മാരുടെ കഥയുടെ കൂടെ മനം കവരുന്ന ഗാനവും.
ഈ ക്രിസ്മസ് കാലത്ത് സന്തോഷത്തിന്റെ രാവുകൾക്ക് വെളിച്ചം പകർന്ന് സോഷ്യൽ മീഡിയയിലുൾപ്പടെ തരംഗമാകുന്ന ഈ അതി മനോഹര കാരൾ ഗാനം ഒരുക്കിയിരിക്കുന്നത് സിവയാണ് . വിഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക