തിരുവനന്തപുരം: അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന് അടക്കമുള്ള സംവിധാനങ്ങള്‍ പിരിച്ചുവിടുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയിൽ വരുന്നതാണ് ഭവന നിർമാണമുൾപ്പെടെയുള്ള പദ്ധതികളെന്നും ഇതില്‍ കൈകടത്തുകയാണ് നാല് പദ്ധതികളിലൂടെ സംസ്ഥാന സർക്കാർ ചെയ്തതെന്നും യുഡിഎഫ് ഭരണം നേടിയാൽ ഈ സംവിധാനങ്ങൾ പിരിച്ച് വിട്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നല്കുന്ന രീതിയിൽ പദ്ധതികൾ നടപ്പാക്കുമെന്നും എം എം ഹസൻ പറഞ്ഞു.
ഇത്രയും വൃത്തികെട്ട ഭരണം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്ന് സുരേഷ് ഗോപി എംപി
കൂടാതെ കേരളത്തിൽ ആരോഗ്യ, വിദ്യാഭ്യാസ, പാരിസ്ഥിതിക മേഖലകളിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവന്ന മറ്റു മൂന്ന് മിഷനുകളും ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക