കണ്ണൂർ: ഇത്രയും വൃത്തികെട്ട ഭരണം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. സ്മരണയില്ലാത്ത എൽഡിഎഫ് സർക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലിൽ എറിയണമെന്നും സുരേഷ് ഗോപി പറയുകയുണ്ടായി. അദ്ദേഹം കണ്ണൂർ തളാപ്പിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും
‘സ്മരണ വേണം. സ്മരണ. ആ സ്മരണയില്ലാത്ത ഒരു സർക്കാരാണ് ഇപ്പോൾ ഇവിടെ ഭരിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ നെറികേടുകാണിച്ച ഒരു സർക്കാരിനെ കാലിൽ പിടിച്ച് തൂക്കിയെടുത്ത് അറബിക്കടലിൽ എടുത്തടിക്കാനുള്ള ചങ്കൂറ്റമില്ലാതായി പോയി പ്രതിപക്ഷത്തിന്’ സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക