സംസ്ഥാനത്ത് ഇന്ന് 5949 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 5168 പേർ കോവിഡിൽ നിന്നും മുക്തിനേടി. 5173 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 സമ്പർക്ക ഉറവിടം വ്യക്തമല്ല. 47 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം 60,000 ൽ താഴെയാണ്. ഒക്ടോബറിലേതിനേക്കാൾ 40 % കുറവാണ് ഇത്. അതേസമയം മരണനിരക്കിൽ വർധനവുണ്ടായി. ഇന്ന് മാത്രം 30 മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക